തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടി

ചെന്നൈ: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവു വരാത്ത സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടി. നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ജൂണ്‍ 7 വരെ തുടരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു.

പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം നിലവിലുള്ളത് പോലെ തുടരും. ആവശ്യവസ്തുക്കള്‍ ആളുകള്‍ക്ക് ഫോണിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങാനും സൗകര്യമുണ്ട്. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ് വിതരണസമയം.

ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധി കുറയ്ക്കാന്‍ ജൂണ്‍ മാസത്തില്‍ 13 ഉത്പന്നങ്ങളടങ്ങുന്ന ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ഡൗണുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Top