ബീഹാറില്‍ മെയ് 25 വരെ ലോക്ക്ഡൗണ്‍ നീട്ടി

ബീഹാര്‍: ബീഹാറില്‍ ലോക്ക്ഡൗണ്‍ 10 ദിവസത്തേക്ക് കൂടി നീട്ടി. മെയ് 25 വരെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരും. മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

ലോക്ക്ഡൗണ്‍ ഫലപ്രദമായിരുന്നുവെന്നും ശുഭ സൂചനയാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ മെയ് 5 മുതല്‍ 15 വരെയായിരുന്നു ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം, മഹാരാഷ്ട്രയിലും ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്.

 

Top