തെലുങ്കാനയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് സര്‍ക്കാര്‍

ഹൈദരാബാദ്: രാജ്യത്തെ നിലവിലെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറച്ച് തെലങ്കാന സര്‍ക്കാര്‍. പെന്‍ഷനും വെട്ടിക്കുറച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 50 ശതമാനം വെട്ടിക്കുറച്ചു. പെന്‍ഷനും 50 ശതമാനം വെട്ടിക്കുറച്ചു. ജനപ്രതിനിധികളുടെ വേതനം 75 ശതമാനം വെട്ടിക്കുറച്ചു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ 60% കുറവ് വരുത്തിയിട്ടുണ്ട്.

അതിനിടെ ബെംഗളൂരുവില്‍ നിന്ന് തെലങ്കാനയിലേക്കും വടക്കന്‍ കര്‍ണാടകത്തിലേക്കും പോകാന്‍ ശ്രമിച്ച ഇരുനൂറോളം തൊഴിലാളികളെ ഐസൊലേഷന്‍ കേന്ദ്രത്തിലാക്കി. തുമകൂരുവില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. ചരക്ക് വണ്ടിയിലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സംഘം നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചത്.

Top