ലോക്ഡൗണ്‍ കാലത്ത് കേരളത്തില്‍ അശ്ലീല സൈറ്റുകള്‍ കാണുന്നതില്‍ വന്‍വര്‍ധന

cyber crime

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കേരളത്തില്‍ അശ്ലീല സൈറ്റുകള്‍ കാണുന്നത് വര്‍ദ്ധിച്ചുവെന്ന് സൈബര്‍ ഡോം.സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ സജീവമാകുന്നുവെന്നും സൈബര്‍ ഡോം അറിയിച്ചു.

വാട്‌സ് ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന 150 ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. SREYAYUDE, THAVALAM, THANASERTHA, KAMBI FAMILY, MANTHANGA GIRL എന്നീ ഗ്രൂപ്പുകള്‍ നശിപ്പിക്കുകയും ചെയ്തു.

കുട്ടികളുടെ ഇന്റെര്‍നെറ്റ് ഉപയോഗവും ലോക്ക് ഡൗണ്‍ കാലത്ത് വര്‍ദ്ധിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വീട്ടിനുള്ളില്‍ കഴിയുന്ന കുട്ടികളുടെ ചിത്രങ്ങളാണ് സൈറ്റുകളിലെത്തിയതെന്നും ചിത്രങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും പൊലീസ് പറയുന്നു. ചൂഷകര്‍ വീട്ടിനുളളില്‍ തന്നെയാണോയെന്നാണ് സംശയം. സൈറ്റുകളുടെ അഡ്മിനിസ്‌ട്രേറ്റര്‍മാരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് എഡിജിപി മനോജ് എബ്രഹാം അറിയിച്ചു.

Top