മഹാരാഷ്ട്രയില്‍ ജൂണ്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍

മുംബൈ; മഹാരാഷ്ട്ര സര്‍ക്കാര്‍ ജൂണ്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണ്‍ ഘട്ടങ്ങളായി എടുത്തു മാറ്റും. സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ജൂണ്‍ 1 മുതല്‍ ഘട്ടങ്ങളായി സംസ്ഥാനം അണ്‍ലോക്ക് ചെയ്യുവാനുള്ള നടപടിയെടുക്കുന്നത്. കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധയോടെയായിരിക്കും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുക.

മുംബൈ നഗരത്തിലെ ലോക്കല്‍ ട്രെയിനുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുവാന്‍ സമയമെടുക്കും. യാത്രകളില്‍ സാമൂഹിക അകലം പാലിക്കുവാന്‍ പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് അടുത്ത 15 ദിവസത്തേക്ക് കൂടി ലോക്കല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണങ്ങള്‍ തുടരും.

മഹാരാഷ്ട്രയിലെ തുടര്‍ച്ചയായുള്ള ലോക്ക്ഡൗണ്‍ പ്രക്രിയയില്‍ സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി വിവിധ മേഖലകളില്‍ നിന്നുള്ള സമ്മര്‍ദ്ദവും കൂടി കണക്കിലെടുത്താണ് ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന കടകളെയും സ്ഥാപനങ്ങളെയും സമയ നിയന്ത്രണങ്ങളോടെ തിരിച്ചു കൊണ്ട് വരും. സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ ജീവനക്കാരുമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനും പദ്ധതിയുണ്ട്.

Top