ലോക്ക്ഡൗണ്‍; വാഹനരേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി

കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം വാഹന രേഖകളായ ലൈസന്‍സ്, ആര്‍സി ബുക്ക്, പെര്‍മിറ്റ് തുടങ്ങിയവയുടെ കാലാവധി നീട്ടി നല്‍കി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേ മന്ത്രാലയം.

ഫെബ്രുവരി ഒന്നു മുതല്‍ കാലാവധി കഴിഞ്ഞ വാഹന രേഖകള്‍ പുതുക്കുന്നതിന് ജൂലൈ 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് രേഖകള്‍ പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് ആശ്വാസം നല്‍കുന്നതിന് വേണ്ടിയാണ് ഈ നടപടി. ഫെബ്രുവരി ഒന്നുമുതല്‍ ലോക്ഡൗണ്‍ നീക്കുന്നതുവരെ കാലാവധി അവസാനിക്കുന്ന രേഖകള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്.

ലോക്ഡൗണ്‍ മൂലം രേഖകള്‍ പുതുക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് ജൂലൈ 31 വരെ പിഴയോ മറ്റു ലേറ്റ് ഫീസുകളോ അടയ്‌ക്കേണ്ടെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ ഈ കാലഘട്ടത്തില്‍ സമര്‍പ്പിച്ചിട്ടുള്ള ഫീസുകളുടെ കാലാവധിയും നീട്ടി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നുമുതല്‍ കാലവധി കഴിഞ്ഞ വാഹന രേഖകള്‍ ഈ കാലഘട്ടങ്ങളില്‍ ഉദ്യോഗസ്ഥര്‍ സാധുവായി പരിഗണിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

Top