രാജ്യത്ത് കൂടുതല്‍ ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യം ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുമ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മെയ് 17 വരെയാണ് രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോക്ക്ഡൗണ്‍ 3.0 കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ …

  • കണ്ടെയ്ന്‍മെന്റ്,റെഡ്,ഓറഞ്ച്,ഗ്രീന്‍ സോണുകളില്‍ പാടില്ലാത്തവ: വിമാന, റെയില്‍, മെട്രോ, സംസ്ഥാനാന്തര യാത്ര റോഡിലൂടെ- വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, സിനിമാ ഹാളുകള്‍, ജിംനേഷ്യങ്ങള്‍, സ്‌പോട്‌സ് കോംപ്ലക്‌സുകള്‍, ഓഡിറ്റോറിയങ്ങള്‍, വലിയ രീതിയില്‍ ആളുകള്‍ കൂട്ടം കൂടുന്ന പരിപാടികള്‍, ആരാധനാലയങ്ങള്‍. (ഇളവ്: ജില്ലാകളക്ടര്‍, സംസ്ഥാനസര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവരുടെ അനുമതിയോടെ നടത്തുന്ന യാത്രകള്‍ അനുവദിക്കും)
    കണ്ടെയ്ന്‍മെന്റ് എരിയയില്‍ വ്യക്തികള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയില്ല. റെഡ്,ഓറഞ്ച്,ഗ്രീന്‍ സോണുകളില്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെ മാത്രം.
  • കണ്ടെയ്ന്‍മെന്റ് എരിയയില്‍ ഒപി സംവിധാനം അനുവദിക്കില്ല. റെഡ്,ഓറഞ്ച്,ഗ്രീന്‍ സോണുകളില്‍ മെഡിക്കല്‍ ക്ലിനിക്കുകള്‍, സാമൂഹ്യാകലം പാലിച്ച് തുറക്കാം
  • കണ്ടെയ്ന്‍മെന്റ് എരിയയിലും റെഡ്‌സോണിലും വാഹന സര്‍വീസുകള്‍ പാടില്ല. ഓറഞ്ച്,ഗ്രീന്‍ സോണുകളില്‍ ഓട്ടോറിക്ഷകള്‍, സൈക്കിള്‍ റിക്ഷകള്‍, ടാക്‌സികള്‍, ഓല, യൂബര്‍ സര്‍വീസുകള്‍, ജില്ല കടന്നും, ജില്ലയ്ക്ക് അകത്തും ബസ്സുകള്‍ സര്‍വീസ് നടത്താം.
  • കണ്ടെയ്ന്‍മെന്റ് എരിയയില്‍ വാഹന സര്‍വീസ് അനുവദിക്കില്ല. റെഡ്,ഓറഞ്ച്,ഗ്രീന്‍ സോണുകളില്‍ സ്വകാര്യ വാഹനങ്ങളില്‍ യാത്ര അനുവദനീയമായ കാര്യങ്ങള്‍ക്ക് മാത്രം, നാല്‍ച്ചക്ര വാഹനങ്ങളില്‍ രണ്ട് യാത്രക്കാര്‍ മാത്രം (ഡ്രൈവര്‍ക്ക് പുറമേ), ഇരുചക്രവാഹനങ്ങളില്‍ രണ്ട് പേര്‍ പാടില്ല
  • കണ്ടെയ്ന്‍മെന്റ് എരിയയില്‍ നഗരമേഖലകളിലെ വ്യവസായ ശാലകള്‍, സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകള്‍, വ്യവസായ ടൗണ്‍ഷിപ്പുകള്‍ അനുവദിക്കില്ല. റെഡ്,ഓറഞ്ച്,ഗ്രീന്‍ സോണുകളില്‍ നിയന്ത്രണങ്ങളോടെ അനുവദിക്കും.
  • അവശ്യവസ്തുക്കളുടെ നിര്‍മാണത്തിനുള്ള വ്യവസായ ശാലകള്‍, ഐടി ഹാര്‍ഡ് വെയര്‍ നിര്‍മാണം, ചണനിര്‍മാണ ഫാക്ടറികള്‍, പാക്കേജിംഗ് വസ്തുക്കളുടെ നിര്‍മാണം എന്നിവ കണ്ടെയ്ന്‍മെന്റ് എരിയയില്‍ അനുവദിക്കില്ല. എന്നാല്‍ റെഡ്,ഓറഞ്ച്,ഗ്രീന്‍ സോണുകളില്‍ നിയന്ത്രങ്ങളോടെ അനുവദിക്കും.
  • റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ നഗരമേഖലകളില്‍ നിര്‍മാണം നടക്കുന്ന ഇടത്ത് തന്നെ ജോലിക്കാര്‍ ഉണ്ടെങ്കില്‍ നിര്‍മാണം ആകാം. പുറത്ത് നിന്ന് ആളെ കൊണ്ടുവരരുത് എന്നും നിര്‍ദേശമുണ്ട്. എന്നാല്‍ കണ്ടെയ്ന്‍മെന്റ് എരിയയില്‍ അനുവദിക്കില്ല.
  • റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ അവശ്യസര്‍വീസുകളല്ലാത്ത നഗരമേഖലകളിലെ കടകള്‍ മാളുകളിലോ, മാര്‍ക്കറ്റുകളിലോ, മാര്‍ക്കറ്റ് സമുച്ചയങ്ങളിലോ തുറക്കരുത്. ഒറ്റയ്ക്ക് നില്‍ക്കുന്ന കടകള്‍, കോളനികളിലെ ചെറുകടകള്‍, റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലെ കടകള്‍ എന്നിവയെല്ലാം തുറക്കാം കണ്ടെയ്ന്‍മെന്റ് എരിയയില്‍ ഇവയൊന്നും അനുവദിക്കില്ല.
  • റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ഇ- കൊമേഴ്‌സ് സേവനങ്ങള്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രം. കണ്ടെയ്ന്‍മെന്റ് എരിയയില്‍ അനുവദനീയമല്ല.
  • റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ സ്വകാര്യ ഓഫീസുകളില്‍ 33% പേര്‍ക്ക് മാത്രം അനുമതി. കണ്ടെയ്ന്‍മെന്റ് എരിയയില്‍ സ്വകാര്യ ഓഫീസുകള്‍ തുറക്കരുത്.
  • റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ഗ്രാമീണമേഖലകളിലെ വ്യാവസായിക, നിര്‍മാണ പ്രവൃത്തികള്‍, തൊഴിലുറപ്പ്, ഭക്ഷണസംസ്‌കരണ വ്യവസായം, ഇഷ്ടികവ്യവസായം, അവശ്യസര്‍വീസുകളല്ലാത്ത എല്ലാ കടകളും (മാളുകള്‍ ഒഴികെ) തുറക്കാം. കണ്ടെയ്ന്‍മെന്റ് എരിയയില്‍ അനുവദനീയമല്ല.
  • റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ കൃഷി സംബന്ധമായ പ്രവൃത്തികള്‍ അനുവദനീയം. കണ്ടെയ്ന്‍മെന്റ് എരിയയില്‍ അനുവദനീയമല്ല.
  • റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ കൊറിയര്‍ – പാഴ്‌സല്‍ സേവനങ്ങള്‍ അനുവദനീയം. കണ്ടെയ്ന്‍മെന്റ് എരിയയില്‍ അനുവദനീയമല്ല.
  • റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍, ഐടി സംബന്ധ സേവനങ്ങള്‍, കോള്‍ സെന്ററുകള്‍, സ്വകാര്യ സെക്യൂരിറ്റി സേവനങ്ങള്‍, കോള്‍ഡ് സ്റ്റോറേജ് സേവനങ്ങള്‍, ബാര്‍ബര്‍മാര്‍, ബ്യൂട്ടീഷ്യന്‍മാര്‍ ഒഴികെയുള്ളവര്‍ക്ക് വീട്ടില്‍ പോയി സര്‍വീസ് നടത്താം.
  • ഗ്രീന്‍ സോണില്‍ ബസ്സുകള്‍ 50% യാത്രക്കാരെയും കൊണ്ട് ജില്ലകള്‍ക്കിടയിലും ജില്ലകള്‍ക്ക് അകത്തും സര്‍വീസ് നടത്താം. കണ്ടെയ്ന്‍മെന്റ്, റെഡ്, ഓറഞ്ച്, സോണുകളില്‍ അനുവദിക്കില്ല.
  • റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ചരക്ക് സേവനങ്ങളെല്ലാം അനുവദനീയം, രാജ്യം വിട്ട് പോകരുത്. കണ്ടെയ്ന്‍മെന്റ് എരിയയില്‍ അനുവദനീയമല്ല
Top