ലോക്ക്ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം: ലോക്ക്ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ കൂട്ടമായി പ്രാര്‍ത്ഥന നടത്തിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.

തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഡോ. അലി അഷറഫിനെയാണ് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇദ്ദേഹത്തെ നേരത്തേ തിരൂര്‍ സി.ഐ. ടി.പി. ഫര്‍ഷാദ് അറസ്റ്റുചെയ്തിരുന്നു.

നടുവിലങ്ങാടി ജുമാമസ്ജിദില്‍ മുപ്പതോളം പേരോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതിനാണു നടപടി. ഡോക്ടര്‍ക്കൊപ്പം പ്രാര്‍ത്ഥന നടത്തിയവരുടെ പേരിലും പൊലീസ് കേസെടുത്തിരുന്നു.

Top