ലോക്ക് ഡൗൺ അൺലോക്ക് 5: സ്‌കൂളുകളും കോളജുകളും തുറക്കാം

ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളജുകളും തുറക്കാം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായുള്ള ‘അണ്‍ലോക്ക് 5’ മാര്‍ഗനിര്‍ദേശങ്ങളിലാണ് സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ സ്‌കൂളും കോളജും തുറക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും അന്തിമ തീരുമാനം സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് എടുക്കേണ്ടത്.

സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും അനുമതിയുണ്ട്. കണ്ടെയ്ന്‍മെന്റ് സോണില്‍ അല്ലാത്ത തിയറ്ററുകള്‍ക്കും മള്‍ട്ടിപ്ലക്‌സുകള്‍ക്കും ഒക്ടോബര്‍ 15 മുതല്‍ പ്രവര്‍ത്തിക്കാം. പകുതി സീറ്റുകളില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. ഇതിനായുള്ള വിശദമായ മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കും

Top