അതിഥി തൊഴിലാളികളുമായി കേരളത്തില്‍ നിന്നും ഇന്ന് അഞ്ച് ട്രെയിനുകള്‍ യാത്രതിരിക്കും

കോഴിക്കോട്: ലോക്ക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളുമായി ഇന്ന് അഞ്ച് ട്രെയിനുകള്‍ പുറപ്പെടും.കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നാണ് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുക.

കോഴിക്കോട് നിന്ന് ബിഹാറിലെ പട്‌നയിലേക്കാണ് ട്രെയിന്‍. തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്.ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്ന 1200 അതിഥി തൊഴിലാളികളുമായി ഇന്ന് വൈകീട്ട് മൂന്നിനാണ് ട്രെയിന്‍ പുറപ്പെടുക.

കണ്ണൂരില്‍ നിന്ന് അഞ്ച് മണിക്കാണ് ട്രെയിന്‍. 1230 അതിഥി തൊഴിലാളികളെയാണ് കൊണ്ടുപോവുക.തൃശൂര്‍-ദര്‍ഭംഗ ട്രെയിന്‍ 1200 പേരുമായി വൈകിട്ട് അഞ്ചിന് പുറപ്പെടും.

എറണാകുളത്ത് നിന്ന് ഇന്ന് രണ്ട് ട്രെയിനുകളാണ് ബിഹാറിലേക്ക് പുറപ്പെടുക. എറണാകുളം സൗത്തില്‍ നിന്ന് ഉച്ചക്ക് രണ്ട് മണിക് ശേഷവും ആലുവയില്‍ നിന്ന് വൈകീട്ട് മൂന്ന് മണിക്കുമാണ് ട്രെയിന്‍ പുറപ്പെടുക.

Top