ലോക്ക്ഡൗണ്‍ 21 ദിവസം കൂടി തുടരണം; സര്‍ക്കാരിന് ശുപാര്‍ശ നല്‍കി വിദഗ്ധ സമിതി

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രഖ്യപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ 21 ദിവസം കൂടി തുടരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശ. സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ചില മേഖലകള്‍ക്ക് ഇളവ് നല്‍കിയതായി മുഖ്യമന്ത്രിയുടെ അറിയിച്ചിരുന്നു. വാഹന വര്‍ക്ക് ഷോപ്പുകള്‍ എല്ലാ ദിവസവും തുറക്കാം. മൊബൈല്‍ ഫോണ്‍ വില്‍പ്പന, റീ ചാര്‍ജ് , കമ്പ്യൂട്ടര്‍ സ്പെയര്‍ പാര്‍ട്സ് സ്ഥാപനങ്ങളും ആഴ്ചയില്‍ ഒരുദിവസം തുറക്കാം.

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ശുപാര്‍ശ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്ത് നിയോഗിച്ച കെ എം ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായേ പിന്‍വലിക്കാവൂ എന്ന ശുപാര്‍ശ മുഖ്യമന്ത്രിക്കു നല്‍കിയത്.

Top