ഒറ്റയ്ക്കിരുന്ന് മടുത്തു; കൂട്ടുകാരനെ പാക്ക് ചെയ്ത് യുവാവ്, അവസാനം കേസായി

മംഗളൂരു: ഒറ്റയ്ക്കിരുന്നു മടുത്ത പതിനേഴുകാരന്‍ കൂട്ടുകാരനെ സ്യൂട്ട് കെയ്‌സിനുള്ളിലാക്കി ഒഴിപ്പിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടി. മംഗളൂരു നഗര മധ്യത്തില്‍ ബല്‍മട്ട ആര്യസമാജം റോഡിലെ ഫ്‌ലാറ്റിലാണ് സിനിമയെ വെല്ലുന്ന സംഭവം.

മംഗളൂരുവില്‍ ലോക്ഡൗണ്‍ നിയന്ത്രണ പ്രകാരം വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ ഒരു ഫ്‌ലാറ്റില്‍ നിന്നും ഒരാളെയല്ലാതെ ഫ്‌ലാറ്റിലെ സെക്യൂരിറ്റി പുറത്തേക്കു വിടില്ല. അതിനാല്‍ യുവാവിനെ പിതാവ് പുറത്ത് വിടാറില്ലായിരുന്നു. ഇതോടെ വീട്ടില്‍ ഒറ്റയ്ക്കിരുന്ന് ബോറടിച്ച യുവാവ് കൂട്ടുകാരനെ കൂട്ടിക്കൊണ്ടു വരാന്‍ തന്നെ തീരുമാനിച്ചു.

പാണ്ഡേശ്വരത്തുള്ള സമപ്രായക്കാരനായ ചങ്ങാതിയെ വിളിച്ചു വരുത്തി. വീട്ടിലെ വലിയ ട്രോളി ബാഗില്‍ കക്ഷിയെ പായ്ക്ക് ചെയ്തു.
സെക്യൂരിറ്റിയുടെ മുന്നിലൂടെ ബാഗും വലിച്ച് അകത്തു കയറി ലിഫ്റ്റിന് അരികിലെത്തി. ലിഫ്റ്റും കാത്തു നില്‍ക്കുമ്പോഴാണു ബാഗ് തനിയെ അനങ്ങുന്നത് അടുത്തുണ്ടായിരുന്ന മറ്റൊരാളുടെ ശ്രദ്ധയില്‍പെട്ടത്. ഇതോടെ സംശയം തോന്നിയ താമസക്കാരും സെക്യൂരിറ്റിയും ചേര്‍ന്നു ബാഗ് തുറന്നപ്പോളാണ് അകത്ത് ആളെകണ്ടത്. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് യുവാവിനും വിളിച്ചു വരുത്തിയ യുവാവിനെതിരെയും കേസ് എടുത്തിട്ടുണ്ട്.

Top