ലോക്ക്ഡൗണ്‍ലംഘിച്ച് കൂട്ടംകൂടി നിന്നു; പൊലീസിനെ കണ്ടോടിയ യുവാവ് വീണ് മരിച്ചു

മലപ്പുറം: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ കരിങ്കല്ലുകള്‍ക്കിടയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരൂര്‍ കട്ടച്ചിറ സ്വദേശി നടുപറമ്പത്ത് സുരേഷ് ആണ് മരിച്ചത്. ലോക്ക്ഡൗണ്‍ ലംഘിച്ച് കൂട്ടംകൂടി നില്‍ക്കുകയായിരുന്ന സുരേഷ് പൊലീസിനെ കണ്ട് ഭയന്ന് ഓടുകയായിരുന്നു. വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കട്ടച്ചിറ അങ്ങാടിയില്‍ സുരേഷ് അടക്കം ആറുപേരാണ് ഒന്നിച്ചുണ്ടായിരുന്നത്.

സുരേഷ് അടക്കമുള്ള രണ്ട് പേര്‍ ഓടിയപ്പോള്‍ ബാക്കി നാല് പേരെയും ബൈക്കും ഓട്ടോറിക്ഷയും അടക്കമുള്ള വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടിപ്പോയ രണ്ട് പേരെയും നാളെ സ്റ്റേഷനില്‍ ഹാജരാക്കി കൊള്ളാമെന്ന ഉറപ്പില്‍ നാലുപേരെയും പൊലീസ് വിട്ടയച്ചതായിരുന്നു. തിരിച്ച് കട്ടച്ചിറയിലെത്തിയവര്‍ നടത്തിയ തെരച്ചിലിലാണ് സമീപത്തെ കരിങ്കല്ലുകള്‍ക്കിടയില്‍ വീണ് മരിച്ച നിലയില്‍ സുരേഷിനെ കണ്ടത്തിയത്.

Top