വാടയ്ക്കല്‍ കടപ്പുറത്ത് എച്ച് സലാം എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞു

 

ആലപ്പുഴ: വാടയ്ക്കല്‍ കടപ്പുറത്ത് എച്ച് സലാം എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞു. മത്സ്യതൊഴിലാളിയെ കാണാതായതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ എംഎല്‍എയെ തടഞ്ഞത്.

ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം പൊലീസിലും ഫിഷറീസിലും അറിയിച്ചിരുന്നു. എന്നാല്‍ വൈകുന്നേരം ആറരയോടെയാണ് ഫിഷറീസിന്റെ ബോട്ട് തെരച്ചിലിനായി എത്തിയതെന്നും നാട്ടുകാര്‍ ആരോപിച്ചു.

ഞായറാഴ്ച രാവിലെ പൊന്തുവള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ പുന്നപ്ര സ്വദേശി സൈറസിനെയാണ് കാണാതായത്. സൈറസിന്റെ വള്ളം ഉച്ചക്ക് ഒന്നരയോടെ വാടയ്ക്കല്‍ കടപ്പുറത്ത് അടിഞ്ഞിരുന്നു.

 

Top