തകര്‍ന്ന പാലത്തിലൂടെയുള്ള നടത്തം ; ഗുജറാത്തില്‍ ജനങ്ങളുടെ ജീവിതം ദുസഹം

ഖേദ: ജനജീവിതം ദുസഹമാക്കി ഒരു പാലം. ഗുജറാത്തിലെ ഖേദ പട്ടണത്തിലാണ് തകര്‍ന്നടിഞ്ഞ പാലം ഉള്ളത്. കഴിഞ്ഞ രണ്ട് മാസമായി ഈ പട്ടണത്തിലെ പാലം തകര്‍ന്നിട്ട്. ഈ പാലത്തിലൂടെ അല്ലാതെ അവിടുള്ള ജനങ്ങള്‍ക്ക് മറ്റെവിടെയും പോകാനാകാത്ത അവസ്ഥയാണുള്ളത്. ജീവന്‍ കൈയ്യില്‍ പിടിച്ചു കൊണ്ടാണ് അവിടുത്തുകാര്‍ ഓരോ ദിവസവും തകര്‍ന്ന പാലത്തിലൂടെ യാത്ര ചെയ്യുന്നത്. ഒരു പക്ഷെ അതിനെ യാത്ര എന്ന് പറയുന്നതിനേക്കാള്‍ ഉത്തമം സാഹസിക യാത്ര എന്നു തന്നെയായിരിക്കും.

ഖേദയിലെ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതും വരുന്നതും ഈ പാലത്തിലൂടെയാണ്. നൈക -ബെറായ് ഗ്രാമങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മിച്ചു തരണമെന്നാവശ്യപ്പെട്ട് രണ്ട് മാസം മുമ്പേ തന്നെ തങ്ങള്‍ പരാതി നല്‍കിയതായി പ്രദേശവാസികള്‍ പറഞ്ഞു. ഈ പാലം ശരിയാക്കുകയോ പണിയുകയോ ചെയ്തില്ലെങ്കില്‍ ഒരു കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടിടത്ത് തങ്ങള്‍ 10 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മഴ മൂലമാണ് പാലത്തിന്റെ പണി വൈകുന്നതെന്നും ഉടന്‍ തന്നെ പണി ആരംഭിക്കുമെന്നും ഖേദ കലക്ടര്‍ ഐ കെ പട്ടേല്‍ അറിയിച്ചിട്ടുണ്ട്.

Top