സോഹാറില്‍ നടന്ന അതിക്രമങ്ങള്‍ക്കെതിരെ സ്വദേശികള്‍ പ്രതിഷേധവുമായി രംഗത്ത്

മസ്‌ക്കറ്റ്: തൊഴില്‍ പ്രശ്‌നം പരിഹരിക്കുകയെന്ന ആവശ്യമുന്നയിച്ച് സോഹാര്‍ നഗരത്തില്‍ സ്വദേശി യുവാക്കള്‍ തുടര്‍ച്ചയായി നടത്തിവരുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ സ്വദേശികള്‍ അതീവ നിരാശ പ്രകടിപ്പിച്ചു. സ്വദേശികളായ യുവാക്കള്‍ തൊഴില്‍ പ്രശ്‌നം പരിഹരിക്കുകയെന്ന ആവശ്യമുന്നയിച്ചാണ് കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചത്.

എന്നാല്‍ സംഘത്തിലുണ്ടായിരുന്ന ചിലര്‍ അക്രമാസക്തരാവുകയും പോലീസുകാരെയും വഴിയാത്രക്കാരെയും ആക്രമിക്കുകയും പൊതു നിരത്തുകളില്‍ തടസമുണ്ടാക്കുകയും ചെയ്തു. സുരക്ഷിതമായ ജീവിതം ഓരോ മനുഷ്യന്റെയും അവകാശമാണെന്നും സുരക്ഷയും സമാധാനവും നല്‍കാന്‍ ഒമാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ഒമാനി സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രസ്താവനയില്‍ ചൂണ്ടികാണിക്കുന്നു.

Top