എനര്‍ഹോദാറിലേക്ക് പ്രവേശിക്കാനുള്ള റഷ്യന്‍ സേനയുടെ ശ്രമത്തെ തടഞ്ഞ് നാട്ടുകാര്‍

കീവ്: തെക്കന്‍ യുക്രൈനിലെ നഗരമായ എനര്‍ഹോദാറിലേക്ക് പ്രവേശിക്കാനുള്ള റഷ്യന്‍ സേനയുടെ ശ്രമത്തെ തടഞ്ഞ് നാട്ടുകാര്‍. സേപ്പരോസിയ ആണവനിലയത്തിന്റെ ആസ്ഥാനമാണ് എനര്‍ഹോദാര്‍. നൂറുകണക്കിന് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് റഷ്യന്‍ സേനയെ തടഞ്ഞത്.

യുദ്ധം തുടങ്ങി ഏഴാം ദിവസവും യുക്രൈനില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. ഖേഴ്സണ്‍ റഷ്യയുടെ നിയന്ത്രണത്തിലായി. പ്രദേശത്ത് റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്. റേഴ്സണിലെ നദീ തുറമുഖവും റെയില്‍വേ സ്റ്റേഷനും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു.

ഖാര്‍ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. 112 പേര്‍ക്ക് പരുക്കേറ്റു. റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണം തടയാന്‍ പരമാവധി ശ്രമിക്കുന്നതായി ഖാര്‍ക്കിവ് മേയര്‍ ഐഹര്‍ ടെറഖോവ് അറിയിച്ചു.

ഖാര്‍ക്കിവിലെ സൈനിക അക്കാദമിക്കും ആശുപത്രിക്കും നേരെ റഷ്യന്‍ റോക്കറ്റ് ആക്രമണം നടക്കുകയാണ്. ഖാര്‍ക്കിവിന് പുറമെ സുിയിലും ഷെല്ലാക്രമണം നടക്കുന്നുണ്ട്. ഖാര്‍ക്കിവിലെയും സുമിയിലേയും ജനങ്ങളോട് പുറത്തറിങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Top