അനധികൃത ഖനനം ; റിപ്പോര്‍ട്ട് ചെയ്ത ടി വി ലേഖകന് ബി ജെ പി അംഗങ്ങളുടെ മര്‍ദനം

ബെംഗളൂരു: അനധികൃതമായി നടത്തിയ ഖനനത്തെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് പ്രാദേശിക ടി വി ലേഖകന് ബി ജെ പി അംഗങ്ങളുടെ മര്‍ദ്ദനം.

കര്‍ണാടകയിലെ തുംകുറിലാണ് ബി ജെ പി അംഗങ്ങള്‍ റിപ്പോർട്ടറെ മര്‍ദ്ദിച്ചത്.

ലേഖകനെ പാര്‍ട്ടി അംഗങ്ങള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടിട്ടുണ്ട്.

ശനിയാഴ്ച ബി ജെ പി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകന്‍.

Top