തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ രണ്ടു ശതമാനം ജിഎസ്ടി

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് പണികള്‍ക്കും വില്‍ക്കല്‍, വാങ്ങലുകള്‍ക്കും ജിഎസ്ടി ബാധകമാക്കി.

ജൂലൈ ഒന്നു മുതലുള്ള ഇടപാടുകള്‍ക്കാണ് രണ്ടു ശതമാനം ജിഎസ്ടി. നെറ്റ് പേയ്‌മെന്റിനും ജിഎസ്ടി ബാധകമാണ്.

ജൂലൈ ഒന്നിനു ശേഷം പൂര്‍ത്തിയാക്കുന്ന പണികളുടെ ബില്‍ നല്‍കുമ്പോള്‍ അതില്‍ രണ്ടു ശതമാനം ജിഎസ്ടി കിഴിവു വരുത്തണമെന്നാണ് നിര്‍ദേശം.

ഈ തുക അഞ്ചു ദിവസത്തിനകം സെക്രട്ടറി ഇ പേമെന്റ് വഴി കേന്ദ്ര സര്‍ക്കാരില്‍ അടയ്ക്കണം.

വീഴ്ച പത്തനംതിട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇനിമുതല്‍ ജിഎസ്ടി ബാധകമാകും. ജൂലൈ ഒന്നു മുതലുള്ള ഇടപാടുകള്‍ക്ക് രണ്ടു ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തി.

സ്വയംഭരണ സ്ഥാപനങ്ങളിലെ വില്‍ക്കല്‍, വാങ്ങലുകള്‍ക്കും,നെറ്റ് പേയ്‌മെന്റിനും ജിഎസ്ടി ബാധകമാണ്.

മരാമത്ത് പണികളുടെ സെക്യൂരിറ്റി ഡിപ്പോസിറ്റിന് ജിഎസ്ടി വേണ്ട.ജൂലൈ ഒന്നിനു ശേഷം എല്ലാ പണികളും പൂര്‍ത്തിയാക്കി ബില്‍ നല്‍കുമ്പോള്‍ രണ്ടു ശതമാനം ജിഎസ്ടി കിഴിവു വരുത്തണമെന്നാണ് നിര്‍ദേശം.

ഈ തുക അഞ്ചു ദിവസത്തിനകം സെക്രട്ടറി ഇ-പേമെന്റ് വഴി കേന്ദ്ര സര്‍ക്കാരില്‍ അടയ്ക്കണം.
ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ടെന്‍ഡര്‍ ഫോമുകള്‍ക്ക് 12% ആണ് ജിഎസ്ടി.

സാമ്പത്തിക വര്‍ഷം നടത്തുന്ന പണികളുടെ എസ്റ്റിമേറ്റിനൊപ്പം ജിഎസ്ടി നഷ്ടപരിഹാരം കൂടി ചേര്‍ത്താവും ടെന്‍ഡര്‍ ചെയ്യുക.

വ്യക്തിഗത സഹായങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍,സ്‌കൂള്‍, അനാഥാലയ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ,കെട്ടിട നിര്‍മാണ, ക്രമവല്‍ക്കരണ അനുമതി ഫീസ് എന്നിവക്കു ജിഎസ്ടി ബാധകമല്ല.

തദ്ദേശ സ്ഥാപന സെക്രട്ടറിമാരും ജിഎസ്ടി റജിസ്‌ട്രേഷന്‍ എടുക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ വാണിജ്യ സമുച്ചയങ്ങളും ഓഡിറ്റോറിയങ്ങളും മറ്റും വാടകയ്ക്കു നല്‍കുമ്പോള്‍ ജിഎസ്ടി ഈടാക്കും.

Top