ശ്രീജിത്തിന്റെ മരണം തങ്ങളുടെ മേല്‍ കെട്ടിവെക്കാന്‍ ലോക്കല്‍ പൊലീസ് ശ്രമം ; ടൈഗര്‍ ഫോഴ്‌സ് സ്‌ക്വാഡ്

Sreejith's death

കൊച്ചി: ശ്രീജിത്തിന്റെ മരണം തങ്ങളുടെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് ലോക്കല്‍ പോലീസ് നടത്തുന്നതെന്ന് റൂറല്‍ ടൈഗര്‍ ഫോഴ്‌സ് സ്‌ക്വാഡ് അംഗം സന്തോഷ്. റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സ് സ്‌ക്വാഡ് അംഗങ്ങളാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്.

കസ്റ്റഡിയില്‍ എടുത്ത് നാല് മിനിറ്റിനകം മുനമ്പം പോലീസിന്റെ വാഹനം അവിടെ എത്തിരുന്നു.അപ്പോള്‍ തന്നെ ശ്രീജിത്തിനെ കൈമാറുകയും ചെയ്തു. അതിന് ശേഷം തങ്ങള്‍ മറ്റൊരു പ്രതിയെ പിടിക്കുന്നതിനായി പോയെന്നും ഇതിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സന്തോഷ് പറഞ്ഞു.

എന്നാല്‍ അറസ്റ്റ് ചെയ്തപ്പോളായിരിക്കണം മര്‍ദ്ദനം ഉണ്ടായതെന്നാണ് ലോക്കല്‍ പോലീസ് പറയുന്നത്. അതേസമയം മരണ കാരണം ചെറുകുടലിനുണ്ടായ പരിക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുകുടല്‍ മുറിഞ്ഞതോടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നു. ഇതുമൂലം സംഭവിച്ച അണുബാധയാണ് മരണം സംഭിച്ചത്.

Top