കൊറോണ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു, വീട്ടിലേയ്ക്ക് പോകുന്ന വഴി അപകടം!

തൃശ്ശൂര്‍: ബൈക്കും മണ്ണുമാന്തി യന്ത്രവും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. പുതുക്കാട് ദേശീയപാതയിലാണ് അപകടം ഉണ്ടായത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ അതുല്‍, പുറംചിറയില്‍ ശരത് എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ നാലരയ്ക്കായിരുന്നു അപകടം നടന്നത്. കളമശേരി ലിറ്റില്‍ ഫ്‌ളവര്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൈപ്പിങ്ങ് ആന്‍ഡ് സ്ട്രച്ചറല്‍ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതിനാല്‍ വീട്ടിലേയ്ക്ക് പോകുകയായിരുന്നു രണ്ടുപേരും.

Top