ഇനി പ്രാദേശിക ലോക്ക്ഡൗണ്‍; ബാറുകളും ബെവ്‌കോയും തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് വ്യാപന നിരക്കിലെ കുറവ് കണക്കിലെടുത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനാണ് തീരുമാനം. മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗണ്‍ സ്ഥിതിയില്‍ ഇപ്പോള്‍ ആശ്വാസം ആയതിനെ തുടര്‍ന്നാണ് ലഘൂകരിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പൂര്‍ണ്ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സംസ്ഥാനം മൊത്തെടുത്താല്‍ രണ്ടാം തരംഗം ഏതാണ് നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍ നിരവധി പഞ്ചായത്തുകളില്‍ ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ഇത്തരം പഞ്ചായത്തുകളെ കണ്ടെത്തി അവയെ കണ്ടെയ്ന്‍മെന്റ് സോണായി തിരിച്ച് കര്‍ശനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. ടിപിആര്‍ അധികം ഉയര്‍ന്നതല്ലെങ്കിലും അധിക ടിപിആര്‍ ഉള്ള മറ്റു പഞ്ചായത്തുകളിലും നിയന്ത്രണം വേണം

തദ്ദേശസ്ഥാപനങ്ങളിലെ ഏഴ് ദിവസത്തെ ശരാശരി ടിപിആര്‍ എട്ട് ശതമാനത്തിന് താഴെ വന്നാല്‍ അതിനെ കുറഞ്ഞ വ്യാപനമായി കണക്കാക്കും. എട്ടിനും 20 ശതമാനത്തിനും ഇടയിലാണ് വ്യാപനമെങ്കിലും ഭാഗീക നിയന്ത്രമുണ്ടാവും. 20 ശതമാനത്തിന് മുകളിലാണ് ടിപിആര്‍ എങ്കില്‍ അവിടെ അതിതീവ്ര വ്യാപനമേഖലയായി കണക്കാക്കി നിയന്ത്രണം ഏര്‍പ്പെടുത്തും. 30 ശതമാനത്തിന് മുകളിലേക്ക് ടിപിആര്‍ വന്നാല്‍ കര്‍ശനനിയന്ത്രണം ഉണ്ടാവും

 

Top