തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2.71 വോട്ടര്‍മാരാണ് പട്ടികയില്‍ ഉള്ളത്. 1.29 കോടി പുരുഷ വോട്ടര്‍മാര്‍, 1.41 കോടി സ്ത്രീ വോട്ടര്‍മാര്‍, 282 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ എന്നിങ്ങനെയാണ് കണക്കുകള്‍.

തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഒരവസരം കൂടി നല്‍കും. പുതിയ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ പോളിംഗ് ബൂത്തുകള്‍ കൂടതല്‍ വേണമോ എന്ന് പരിശോധിക്കമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Top