തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫിന് അനുകൂല സാഹചര്യമെന്ന് ശിഹാബ് തങ്ങള്‍

മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു അനുകൂല സാഹചര്യമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. രാവിലെ പാണക്കാട് സികഐംഎല്‍പി സ്‌കൂളില്‍ വോട്ടു ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.കെ.കുഞ്ഞാലിക്കുട്ടി എംപി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍ എന്നിവരും രാവിലെ വോട്ടു ചെയ്യാനെത്തി.

Top