Local elections postponed in New Delhi

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിവച്ചു.

ഏപ്രില്‍ 22 ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് 23 ലേക്കാണ് നീട്ടിയത്. സിബിഎസ്ഇ പരീക്ഷ നടക്കുന്നതുമൂലമാണ് തിരഞ്ഞെടുപ്പ് നീട്ടിയതെന്ന് കമ്മീഷന്‍ അറിയിച്ചു.

ഏപ്രില്‍ 26 നാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പോളിംഗ്, വോട്ടെണ്ണല്‍ തീയതികള്‍ നീട്ടിയെങ്കിലും പത്രിക സമര്‍പ്പിക്കുകയും പിന്‍വലിക്കുകയും ചെയ്യുന്നതിനുള്ള അവസാന തീയതികള്‍ക്ക് മാറ്റമില്ല.

Top