തദ്ദേശ തെരഞ്ഞെടുപ്പ്; പി.സി ജോര്‍ജിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

pc george

കൊച്ചി: സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പി.സി. ജോര്‍ജ് എംഎല്‍എ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്ന് ഹര്‍ജിയില്‍ ചൂട്ടിക്കാണിക്കുന്നു.

കൊവിഡിനിടെ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേല്‍ ഉള്ള വെല്ലുവിളിയാണെന്നും തുടര്‍ച്ചയായി രണ്ട് തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി തകര്‍ക്കുമെന്നും പി.സി. ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു. തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കോടതി സ്റ്റേ ചെയ്യണമെന്നാണ് പി.സി ജോര്‍ജിന്റെ ആവശ്യം.

Top