തദ്ദേശ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിയാവില്ലെന്ന് ചാണ്ടി ഉമ്മന്‍

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍. ‘മത്സരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെറുപ്പക്കാര്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ഇനിയും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഞാന്‍ മത്സരിക്കുന്നത് ശരിയല്ല എന്ന് കരുതുന്നതിനാല്‍ സ്ഥാനാര്‍ത്ഥിയാകേണ്ട എന്നാണ് തീരുമാനമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പില്‍ പ്രചാരണരംഗത്ത് സജീവമായുണ്ടാവുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പുതുപ്പള്ളി ഡിവിഷനില്‍ നിന്ന് മത്സരിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ചാണ്ടി ഉമ്മനോട് ആവശ്യപ്പെട്ടത്.

Top