തദ്ദേശ തെരഞ്ഞെടുപ്പ്; അലന്റെ പിതാവ് ആര്‍എംപി സ്ഥാനാര്‍ത്ഥിയാകും

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്റെ പിതാവ് ഷുഹൈബ് ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കോഴിക്കോട് കോര്‍പ്പറേഷനില്‍ അറുപത്തിയൊന്നാം വാര്‍ഡായ വലിയങ്ങാടിയിലാണ് ഷുഹൈബ് മത്സരിക്കുക.

നേരത്തെ, സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഷുഹൈബ്. എല്‍ജെഡിയുടെ തോമസ് മാത്യുവാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പൊലീസിന്റെ കരിനിയമത്തിനെതിരാണ് ഷുഹൈബിന്റെ സ്ഥാനാര്‍ത്ഥിത്തമെന്ന് ആര്‍എംപി അറിയിച്ചു. അറസ്റ്റിലാകുമ്പോള്‍ സിപിഎം അംഗമായിരുന്ന അലനെ പിന്നീട് പാര്‍ട്ടി പുറത്താക്കിയിരുന്നു. അതേസമയം രാഷ്ട്രീയമാറ്റത്തെക്കുറിച്ച് ആലോചനയില്ലെന്ന് താഹയുടെ കുടുംബം അറിയിച്ചു.

Top