മൂന്നാംഘട്ട വോട്ടെടുപ്പ്; ഉച്ച വരെ 52.5 ശതമാനം പോളിംഗ്

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തില്‍ ഉച്ച വരെ മികച്ച പോളിംഗ് രേഖപ്പെടുത്തി. 52.5 ശതമാനം വോട്ടുകള്‍ ഉച്ച വരെ പോള്‍ ചെയ്തു. കാസര്‍ഗോഡ് ജില്ലയില്‍ 51.94 ശതമാനവും കണ്ണൂര്‍ ജില്ലയില്‍ 52.07 ശതമാനവും കോഴിക്കോട് ജില്ലയില്‍ 52.02 ശതമാനവും മലപ്പുറം ജില്ലയില്‍ 52.79 ശതമാനം വോട്ടും ഇതിനോടകം പോള്‍ ചെയ്തിട്ടുണ്ട്. രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്.

ആദ്യ രണ്ട് ഘട്ടങ്ങളിലേതു പോലെ തന്നെ മികച്ച പോളിംഗാണ് മൂന്നാം ഘട്ടത്തിലും ഉണ്ടായിരിക്കുന്നത്. നഗരസഭാ പരിധികളില്‍ ആന്തൂര്‍ നഗരസഭയിലാണ് പോളിംഗ് ഏറ്റവും കൂടുതല്‍. 60 ശതമാനത്തോളം ആളുകള്‍ ഇതിനോടകം വോട്ട് രേഖപ്പെടുത്തി. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലും മികച്ച പോളിംഗാണ് നടക്കുന്നത്.

Top