മലപ്പുറത്ത് വിലക്ക് ലംഘിച്ച് കൊട്ടിക്കലാശം

karnataka

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറത്ത് വിലക്ക് ലംഘിച്ച് കൊട്ടിക്കലാശം. ആളുകള്‍ കൂട്ടം കൂടന്നത് ഒഴിവാക്കണമെന്ന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പ്രചാരണം അവസാനിക്കുമ്പോള്‍ എല്ലാ നിയന്ത്രണങ്ങളും മലപ്പുറത്ത് ലംഘിക്കപ്പെട്ടു. കുട്ടികള്‍ അടക്കം മാസ്‌ക് പോലും ധരിക്കാതെയാണ് കൊട്ടിക്കലാശത്തിനായി ഇറങ്ങിയിരിക്കുന്നത്. പൊലീസ് തടഞ്ഞിട്ടും കൂട്ടം കൂടി ഇടത് വലത് മുന്നണികളിലെ പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം ആഘോഷമാക്കിയിരിക്കുകയാണ്. വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

വലിയ രീതിയില്‍ ജില്ലയിലെമ്പാടും തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ഒരുക്കങ്ങള്‍ നടക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാഭരണകൂടം മലപ്പുറത്ത് കൊട്ടിക്കലാശം വിലക്കിയിരുന്നു. കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് മലപ്പുറം എസ്പി രേഖാമൂലം ഉത്തരവ് തന്നെ ഇറങ്ങിയിരിക്കുന്നത്.

ജില്ലയില്‍ അനൗണ്‍സ്‌മെന്റ് അടക്കം ഒരു പരിപാടിയും കൊട്ടിക്കലാശത്തോട് അനുബന്ധിച്ച് പാടില്ലെന്നും, എന്തെങ്കിലും പരിപാടി നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. വൈകിട്ട് 6 മണി വരെയാണ് കൊട്ടിക്കലാശത്തിന് നേരത്തേ അനുമതിയുണ്ടായിരുന്നത്.

Top