തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ബേഡകത്ത് കോണ്‍ഗ്രസ്-ബി.ജെ.പി സഖ്യത്തെ തകര്‍ത്ത് എല്‍.ഡി.എഫ്

കോസര്‍ഗോഡ്: കാസര്‍ഗോഡ് ബേഡകത്ത് കോണ്‍ഗ്രസ്-ബി.ജെ.പി സഖ്യത്തെ തകര്‍ത്ത് എല്‍.ഡി.എഫ്. ബേഡകം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ 399 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥി എ.ടി.സരസ്വതി വിജയിച്ചത്. യു.ഡി.എഫിന് ഇവിടെ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. കവിതയായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി.

കഴിഞ്ഞ തവണയും എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡാണിത്. എല്‍.ഡി.എഫിന്റെ കൃപാജ്യോതിക്ക് സര്‍ക്കാര്‍ ജോലി കിട്ടി രാജിവെച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.

Top