പാലക്കാട്‌ പല്ലശ്ശനയിൽ ബിജെപി സീറ്റ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു

പാലക്കാട്‌ : ജില്ലയിൽ രണ്ട്‌ വാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥികൾക്ക്‌ ജയം. പല്ലശ്ശന പഞ്ചായത്തിലെ 11 -ാം വാർഡ്‌ കൂടല്ലുർ ബിജെപിയിൽ നിന്ന്‌ സിപിഐ എമ്മിന്റെ കെ മണികണ്ഠൻ തിരിച്ചുപിടിച്ചു. ചെർപ്പുളശേരി നഗരസഭ 23 -ാം വാർഡ്‌ കോട്ടക്കുന്നിൽ 419 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ സിപിഐ എമ്മിന്റെ ബിജീഷ്‌ കണ്ണൻ വിജയിച്ചത്‌. പോൾ ചെയ്‌ത വോട്ട്‌ – 793. ബിജീഷ്‌ കണ്ണൻ – 587. യുഡിഎഫ്‌ – 168, ബിജെപി – 38. കൂടല്ലൂർ വാർഡിൽ ഭൂരിപക്ഷം: 65. പോൾ ചെയ്‌ത വോട്ട്‌ – 1114. കെ മണികണ്ഠൻ – 559, ബിജെപി – 494, യുഡിഎഫ്‌ 61. രണ്ടിടത്തും എൽഡിഎഫാണ്‌ ഭരണത്തിൽ.

Top