തിരിച്ചടവ് കാലാവധിയ്ക്കു മുന്‍പായി വായ്പ അടച്ചു തീര്‍ത്താല്‍ പിഴയില്ലെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: വായ്പയെടുത്തവര്‍ തിരിച്ചടവ് കാലാവധിയ്ക്ക് മുന്‍പായി വായ്പ അടച്ചു തീര്‍ത്താല്‍ പിഴ ഈടാക്കാനാവില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക്. നിലവില്‍ ഇത്തരത്തില്‍ പിഴ ചുമത്തുന്ന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ നടപടിയാണ് ഇതോടെ റിസര്‍വ് ബാങ്ക് വിലക്കിയത്.

ബിസിനസ് ആവശ്യങ്ങള്‍ക്കാല്ലാതെ ഫ്‌ലോട്ടിങ് പലിശ നിരക്കില്‍ നല്‍കുന്ന വായ്പകള്‍ക്കാണ് ഈ നിയമം ബാധകമാകുക. അതേസമയം, എന്നു മുതലാണ് പുതിയ തീരുമാനം നടപ്പാകുകയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല. 2014 മേയ് മാസം മുതല്‍ തന്നെ വാണിജ്യ ബാങ്കുകളില്‍ തിരിച്ചടവ് കാലവധിക്ക് മുന്‍പ് വായ്പ അടച്ചു തീര്‍ത്താല്‍ പിഴ ഈടാക്കരുതെന്ന നിയമം റിസര്‍വ് ബാങ്ക് നടപ്പാക്കിയിരുന്നു.

Top