പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തും-ലോയ്ഡ് ഓസ്റ്റിൻ

ഡൽഹി: പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. ഇന്ത്യയും ചൈനയും യുദ്ധമുഖത്താണെന്ന് തങ്ങൾ കരുതുന്നില്ലെന്നും ഓസ്റ്റിൻ പറഞ്ഞു. ഇന്ത്യ യുഎസ് പ്രതിരോധ ഉഭയകക്ഷിചർച്ചക്കാണ് ലോയ്ഡ് ഓസ്റ്റിൻ ഡൽഹിയിൽ എത്തിയത്.

സമാധാനം സംരക്ഷിക്കുന്നതിനായി ശരിയായ കാര്യങ്ങള്‍ ചെയ്യുന്നത് ഉറപ്പാക്കുന്നതിന് വേണ്ടി ഒരേമനസ്സുളള രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് യു.എസ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ വീക്ഷണങ്ങളുടെ കാര്യത്തില്‍ ക്വാഡ് രാജ്യങ്ങളായ ഇന്ത്യ, ഓസ്‌ട്രേലിയ, എന്നീ രാജ്യങ്ങളുമായി യുഎസിന് ഒരുപാട് പൊതുവായ കാര്യങ്ങളുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന്റെ ഭരണകൂടം അത് തുടര്‍ന്നും സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദ ഭീഷണിയും ടൂറിസമേഖലയും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചർച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്, വിദേശകാര്യമന്ത്രി ഡോ. എസ്.ജയശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Top