സ്കൂൾ ബസ്സിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി തെറിച്ചു വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസ്സിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി തെറിച്ചു വീണു. റോഡിൽ വീണ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസ്സിൻറെ എമർജൻസി വാതിൽ വഴി വിദ്യാർത്ഥി പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ്സ് ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി. ആലുവ വഴുങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്കൂളിൻറെ ബസ്സിലാണ് അപകടം ഉണ്ടായത്. ആലുവ സ്വദേശി യൂസഫിന്റെ മകൾ ഫൈസയാണ് അപകടത്തിൽപെട്ടത്.

Top