ലൈഫ് മിഷന്‍ ഇടപാട്; കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാടില്‍ സിബിഐ അന്വേഷണത്തിനെതിരായ കോടതിവിധി സര്‍ക്കാരിന് തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എഫ്‌സിആര്‍എ ലംഘനം സിബിഐ ആണ് അന്വേഷിക്കേണ്ടതെന്നു വിധിയുടെ പതിനെട്ടാം പേജില്‍ ക്യത്യമായി പറയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എഫ്‌ഐആര്‍ റദ്ദാക്കാന്‍ കോടതി പറഞ്ഞിട്ടില്ല. അന്വേഷണം തുടരാനാണ് കോടതി നിര്‍ദേശം. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ക്കു തട്ടിപ്പില്‍ പങ്കുണ്ടെന്ന് സിബിഐ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയും ശിവശങ്കറുമാണ് തട്ടിപ്പിന് പിന്നില്‍. ലൈഫില്‍ വിജിലന്‍സ് അന്വേഷണത്തിന് പ്രസക്തിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, യുണിടാക്കിന് എതിരായ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. ലൈഫ് മിഷനും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി.

Top