ബിജെപിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ പ്രതികരിച്ച് എല്‍ജെപി നേതാവ്

ന്യൂഡല്‍ഹി: ബിജെപിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ പ്രതികരണവുമായി എല്‍ജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പാസ്വാന്‍.

ബിജെപി നേതാക്കള്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേയാണ് പാസ്വാന്‍ പ്രതികരിച്ചത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇത്തരം ഭാഷകള്‍ നിയന്ത്രിക്കണമെന്നാണ് നേതാവ് ആവശ്യപ്പെട്ടത്.

‘ബിഹാര്‍ തെരഞ്ഞെടുപ്പിന് എട്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. പ്രദേശിക വികസന വിഷയങ്ങളാണ് പ്രചാരണ ആയുധമാക്കേണ്ടത്. ഭാഷകള്‍ നിര്‍ബന്ധമായും നിയന്ത്രിക്കപ്പെടണം’ പാസ്വാന്‍ പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ ആയിരുന്നു പാസ്വാന്‍ പ്രതികരിച്ചത്.

Top