എല്‍ജെഡി വിമതരുടെ പുതിയ കമ്മിറ്റി ഡിസംബര്‍ എട്ടിന് തിരഞ്ഞെടുക്കും

തിരുവനന്തപുരം: എല്‍ജെഡി വിമതരുടെ പുതിയ കമ്മിറ്റിയെ ഡിസംബര്‍ എട്ടിന് തിരഞ്ഞെടുക്കും. വിമതരുടെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.

വി. സുരേന്ദ്രന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് ഡിസംബര്‍ എട്ടിന് എറണാകുളത്ത് കൗണ്‍സില്‍ വിളിക്കാന്‍ തീരുമാനിച്ചത്.

ഈ മാസം 30നുള്ളില്‍ ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നത്തെ യോഗത്തില്‍ നാല് ജില്ലാ പ്രസിഡന്റുമാര്‍ പങ്കെടുത്തതായി വിമതര്‍ അവകാശപ്പെട്ടു. ഡിസംബര്‍ എട്ടിന് പുതിയ കമ്മിറ്റി വരുന്നതോടെ പാര്‍ട്ടിയിലെ പിളര്‍പ്പ് പൂര്‍ണമാവും.

Top