ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; അംഗം കുറിക്കാന്‍ ലിവര്‍പൂളും നോര്‍വിച്ച് സിറ്റിയും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും നോര്‍വിച്ച് സിറ്റിയും ഇന്നിറങ്ങും. നോര്‍വിച്ചിന്റെ മൈതാനത്ത് വച്ചാണ് മത്സരം നടക്കുക. രാത്രി പതിനൊന്നിനാണ് മത്സരം.

ലിവര്‍പൂള്‍ ലീഗില്‍ 25 കളിയില്‍ 73 പോയിന്റുമായി ഒന്നാംസ്ഥാനത്ത് തുടരുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാംസ്ഥാനത്തുമാണ് ലീഗില്‍ തുടരുന്നത്. ഏറ്റവും അവസാനം ലീഗില്‍ തുടരുന്നത് 18 പോയിന്റ് മാത്രമുള്ള നോര്‍വിച്ചാണ്.

ഇന്നത്തെ മത്സരത്തില്‍ പരിക്കില്‍ നിന്നും മോചിതരായ സാദിയോ മാനേയും ജയിംസ് മില്‍നറും തിരിച്ചെത്തുന്നത് ടീമിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. നോര്‍വിച്ചിനെ ലിവര്‍പൂള്‍ അവസാനം ഏറ്റുമുട്ടിയ 13 കളിയിലും തോല്‍പ്പിച്ചിരുന്നു.

Top