ലിവര്‍പൂളിന്‍ താന്‍ സന്തോഷവാന്‍; ദീര്‍ഘകാല കരാറില്‍ ഒപ്പ് വച്ച് ജോ ഗോമസ്

ജോ ഗോമസ് ലിവര്‍പൂളിന്റെ പുതിയ കരാറില്‍ ഒപ്പ് വച്ചു. ലിവര്‍പൂളിന്റെ യുവ ഡിഫന്‍ഡറായ താരം 2023 വരെ ആന്‍ഫീല്‍ഡില്‍ നിലനിര്‍ത്തുന്ന കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്.

2015ല്‍ ലിവര്‍പൂളില്‍ എത്തിയ യുവതാരം ഇപ്പോള്‍ ലിവര്‍പൂളിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെ സ്ഥിര സാന്നിദ്ധ്യമാണ്. ചാള്‍ട്ടണില്‍ നിന്നാണ് ഗോമസ് ലിവര്‍പൂളിലേക്ക് ചേക്കേറിയത്. കഴിഞ്ഞ ആഴ്ച കളിക്കിടെ ഉണ്ടായ പരിക്ക് മൂലം കാര ഇപ്പോള്‍ കളത്തിനു പുറത്താണ് ഗോമസ്.

ഇതുവരെ ലിവര്‍പൂളിനായി 55 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. താന്‍ ഈ ക്ലബില്‍ സന്തോഷവാനാണെന്നും ഈ ക്ലബിലൂടെ വളരാനാണ് തനിക്ക് ആഗ്രഹമെന്നും ഗോമസ് കരാര്‍ ഒപ്പുവെച്ച ശേഷം പറഞ്ഞു. ലിവര്‍പൂളിലെ മികവ് ഇംഗ്ലണ്ട് ടീമിലേക്കും ഗോമസിനെ എത്തിച്ചിരുന്നു. ഗോമസ് ജനുവരി വരെ വിശ്രമം തുടരും.

Top