കരബാവോ കപ്പ് സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ലിവര്‍പൂളിന് വിജയം

ആന്‍ഫീല്‍ഡ്: കരബാവോ കപ്പ് സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ലിവര്‍പൂളിന് വിജയം. ഫുള്‍ഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ ഫുള്‍ഹാം ഒരു ഗോളിന് മുന്നിട്ട് നിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ തിരിച്ചുവരികയായിരുന്നു.

68-ാം മിനിറ്റില്‍ കര്‍ട്ടിസ് ജോണ്‍സ് ലിവര്‍പൂളിനായി സമനില ഗോള്‍ നേടി. ആവേശം അവസാനിക്കും മുമ്പ് തന്നെ ലിവര്‍പൂള്‍ മുന്നിലെത്തുകയും ചെയ്തു. 71-ാം മിനിറ്റില്‍ കോഡി ഗാക്പോ ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍ നേടി. പിന്നെ ഫുള്‍ഹാമിന് തിരിച്ചുവരവിന് സാധിച്ചില്ല. ഇതോടെ ആദ്യ പാദത്തില്‍ 2-1ന്റെ വിജയം ലിവര്‍പൂള്‍ ആഘോഷിച്ചു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഫുള്‍ഹാം മികച്ച പ്രകടനം പുറത്തെടുത്തു. ലിവര്‍പൂളിന് മത്സരത്തില്‍ സാധ്യതകളേ ഉണ്ടായിരുന്നില്ല. 18-ാം മിനിറ്റിലെ വില്യന്‍ സില്‍വയുടെ ഗോളില്‍ ആദ്യ പകുതിയില്‍ ഫുള്‍ഹാം ലീഡ് ചെയ്തു. എന്നാല്‍ രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ ശക്തമായി തിരിച്ചുവന്നു.

Top