ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം

പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം. വാശിയേറിയ മത്സരത്തില്‍ ഇന്റര്‍മിലാനെ തോല്‍പ്പിച്ച് മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം. മുഹമ്മദ് സല, ഫിര്‍മിനോ എന്നിവരാണ് ഗോളുകള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ സാല്‍സ്ബര്‍ഗിനെതിരെ കരുത്തരായ ബയേന് മ്യൂണിക് സമനിലയില്‍ കുരുങ്ങി. മത്സരത്തിന്റെ തുടക്കത്തില്‍ ലീഡ് നേടിയ ഓസ്ട്രിയന്‍ ക്ലബ്ബിനെതിരെ ഇഞ്ചുറി ടൈമില്‍ ആണ് ബയേണ്‍ സമനില പിടിച്ചത്. കിങ്സ്ലി കോമാന്‍ ആണ് സമനില ഗോള്‍ നേടിയത്.

 

 

 

 

Top