Liverpool v Arsenal: Premier League – as it happened

ലണ്ടന്‍: ലിവര്‍പൂളിനോട് സമനില വഴങ്ങിയിട്ടും ആഴ്‌സണല്‍ ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ടോട്ടനമിനെ പരാജയപ്പെടുത്തിയിട്ടും ലെസ്റ്റര്‍ സിറ്റിക്ക് ഒന്നാം സ്ഥാനത്ത് തിരിച്ചെത്താന്‍ കഴിഞ്ഞതുമില്ല.

ഇരുവര്‍ക്കും 21 കളികളില്‍ നിന്ന് 43 പോയിന്റ് വീതമാണുള്ളതെങ്കിലും മികച്ച ഗോള്‍ശരാശരിയാണ് ആഴ്‌സണലിന് തുണയായത്. ജയിച്ചാല്‍ ഇരുവരെയും പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്താമായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായത് എവര്‍ട്ടനോട് വങ്ങേണ്ടിവന്ന സമനിലയാണ്.

റോബര്‍ട്ടോ ഫര്‍മിനോയുടെ ഇരട്ടഗോളില്‍ രണ്ടു തവണ ലീഡ് നേടിയശേഷമാണ് ലിവര്‍പൂള്‍ ആഴ്‌സണലിനോട് സമനില വഴങ്ങിയത് (33). പത്താം മിനിറ്റിലായിരുന്നു ഫര്‍മിനോയുടെ ആദ്യ ഗോള്‍.

പതിനാലാം മിനിറ്റില്‍ രാംസെയിലൂടെ ആഴ്‌സണല്‍ തിരിച്ചടിച്ചെങ്കിലും 19ാം മിനിറ്റില്‍ ഫര്‍മിനോ ലിവര്‍പൂളിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍, 25, 55 മിനിറ്റുകളില്‍ വല കുലിക്കി ഗിരൗഡ് ആഴ്‌സണലിനെ മുന്നിലെത്തിച്ചു. എന്നാല്‍, തൊണ്ണൂറാം മിനിറ്റില്‍ ലക്ഷ്യം കണ്ട ജോ അല്ലെന്‍ ഗണ്ണേഴ്‌സിന്റെ സ്വപ്നങ്ങളെ സമനില കൊണ്ട് തകര്‍ക്കുകയായിരുന്നു.

Top