ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഇന്ന് വെസ്റ്റ് ബ്രോമിനെതിരെ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഇന്ന് വെസ്റ്റ് ബ്രോമിനെ നേരിടും. ആന്‍ഫീല്‍ഡിൽ ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് മത്സരം. ലീഗില്‍ 14 മത്സരങ്ങളില്‍ 31 പോയിന്റുമായി നിലവില്‍ ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍. വെസ്റ്റ് ബ്രോം 14 കളിയില്‍ ഒന്നില്‍ മാത്രമാണ് ജയിച്ചത്. ഈ വര്‍ഷം ലിവര്‍പൂളിന്റെ അവസാന ഹോം മത്സരം എന്ന പ്രത്യേകതയുണ്ട്.

അതേസമയം മുഹമ്മദ് സലാ ലിവര്‍പൂളില്‍ തുടരുമെന്നാണ് പ്രതീക്ഷയെന്ന് പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു. ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ സലാ ലിവര്‍പൂളില്‍ അതൃപ്തനാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ക്ലോപ്പിന്റെ പ്രതികരണം.

Top