ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ലിവര്‍പൂള്‍; തോല്‍വി ഏറ്റുവാങ്ങി കാര്‍ഡിഫ് സിറ്റി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ലിവര്‍പൂള്‍. വിനാള്‍ഡും മില്‍നറും നേടിയ ഗോളുകളില്‍ കാര്‍ഡിഫ് സിറ്റിയെ എതിരില്ലാത്ത രണ്ട് പോയിന്റുകള്‍ക്ക് തോല്‍പിച്ചാണ് ലിവര്‍പൂള്‍ മുന്നേറിയത്. ലിവര്‍പൂളിന് 88ഉം , മാഞ്ചസ്റ്റര്‍ സിറ്റിക്ക് 86ഉം പോയിന്റാണുള്ളത്.

അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വന്‍ തോല്‍വി നേരിട്ടു. എവര്‍ട്ടന്‍ എതിരില്ലാത്ത നാല് ഗോളിന് യുണൈറ്റഡിനെ തകര്‍ത്തു. പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലുമായി കഴിഞ്ഞ എട്ടു കളികളില്‍ മാഞ്ചസ്റ്ററിന്റെ ആറാം തോല്‍വിയാണിത്.

തോല്‍വിയോടെ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തായ യുനൈറ്റഡിന്റെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും തുലാസിലാണ്. ക്രിസ്റ്റല്‍ പാലസിനെതിരെ ആഴ്‌സണലും തോല്‍വി ഏറ്റുവാങ്ങി. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ക്രിസ്റ്റല്‍ പാലസിന്റെ ജയം.

Top