liverpool in english premierleagu 1st

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളില്‍ വാറ്റ്‌ഫോര്‍ഡിനെതിരെ ലിവര്‍പൂളിനും ജയം.

ഇതോടെ 26 പോയിന്റോടെ പ്രീമിയര്‍ലീഗ് പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ മുന്നിലെത്തി. ഒന്നിനെതിരെ ആറ് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം. ചെല്‍സി രണ്ടാമതും 24 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാമതും ആഴ്‌സണല്‍ നാലാമതുമായി.

യൂര്‍ഗന്‍ ക്ലോപ് മാനേജരായി ചുമതലയേറ്റശേഷം ഇതാദ്യമായാണ് ലിവര്‍പൂള്‍ ലീഗില്‍ ഒന്നാമതെത്തുന്നത്.

ലിവര്‍പൂളിനുവേണ്ടി മാനേ രണ്ടും കൊടിന്യോ, കാന്‍, ഫിലിനോ, വൈനാള്‍ഡം എന്നിവര്‍ ഓരോ ഗോളും നേടി. ജന്‍മാതിന്റെ വകയാണ് വാറ്റ്‌ഫോര്‍ഡിന്റെ ആശ്വാസഗോള്‍.

വാറ്റ്‌ഫോര്‍ഡ് 11 കളികളില്‍ നിന്ന് 15 പോയിന്റോടെ എട്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

മറ്റു മത്സരങ്ങളില്‍ മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വാന്‍സിറ്റിയെ (31) പരാജയപ്പെടുത്തി. വെസ്റ്റ് ബ്രോം ലെസ്റ്റര്‍സിറ്റിയെയും ഹള്‍സിറ്റി സതാംപ്ടണെയും 21 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയപ്പോള്‍ ആഴ്‌സണല്‍ ടോട്ടനത്തോട് സമനില പിടിച്ചു. (11)

Top