ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; നാടകീയ നിമിഷങ്ങള്‍ക്ക് ശേഷം ലിവര്‍പൂള്‍ മുന്നേറുന്നു

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂള്‍ മുന്നേറുന്നു. നാടകീയ നിമിഷങ്ങള്‍ക്ക് ശേഷം മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തെത്തി. മൂന്നിനെതിരെ നാല് ഗോളിനാണ് വിജയിച്ചത്.

ആദ്യ പകുതിയില്‍ ടൗണ്‍സെന്‍ഡിന്റെ ഗോളില്‍ ക്രിസ്റ്റല്‍ മുന്നിലെത്തിയെങ്കില്‍ രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ നാല് ഗോളുകള്‍ നേടി വിജയിക്കുകയായിരുന്നു. മുഹമ്മദ് സലാ ഇരട്ടഗോള്‍ നേടി. 46, 75 മിനിറ്റുകളിലാണ് സലായുടെ ഗോളുകള്‍. പ്രീമിയര്‍ ലീഗിലെ 72ാം മത്സരം കളിച്ച സലാ അന്‍പത് ഗോള്‍ നേട്ടവും തികച്ചിട്ടുണ്ട്. ലിവര്‍പൂളിന് വേണ്ടി റോബര്‍ട്ടോ ഫിര്‍മിനോ, സാഡിയോ മാനേ എന്നിവരും ഗോള്‍ നേടി.

Top