ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പുള്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പുള്‍. ഇന്ന് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ ചെല്‍സിയെ തകര്‍ത്തു. 23-ാം മിനിറ്റില്‍ ഡീഗോ ജോട്ട, 39-ാം മിനിറ്റില്‍ കോണോര്‍ ബ്രാഡ്‌ലി, 65-ാം മിനിറ്റില്‍ ഡൊമിനിക് സോബോസ്ലൈ, 79-ാം മിനിറ്റില്‍ ലൂയിസ് ഡയസ് എന്നിവരാണ് ലിവര്‍പൂളിന്റെ ഗോളുകള്‍ നേടിയത്. 71-ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ എന്‍കുന്‍കു ചെല്‍സിയുടെ ആശ്വാസ ഗോള്‍ നേടി.

ബ്രെന്റ്‌ഫോര്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ടോട്ടനവും വിജയം നേടി. പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ ആണ് ഒന്നാമത്. 22 മത്സരങ്ങളില്‍ നിന്ന് 51 പോയിന്റാണ് ലിവര്‍പുളിനുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതും ആഴ്‌സണല്‍ മുന്നാമതും ഉണ്ട്.

മറ്റൊരു മത്സരത്തില്‍ ബേണ്‍ലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചു. 16, 22 മിനിറ്റുകളില്‍ ഹൂലിയന്‍ അല്‍വരാസ് നേടിയ ഇരട്ട ഗോളിലാണ് സിറ്റി മത്സരത്തില്‍ മുന്നിലെത്തിയത്. 46-ാം മിനിറ്റില്‍ റോഡ്രിയും സിറ്റിക്കായി വലചലിപ്പിച്ചു. 93-ാം മിനിറ്റില്‍ അമീന്‍ അല്‍ ദഖില്‍ ആണ് ബേണ്‍ലിയുടെ ഏക ഗോള്‍ നേടിയത്.

Top