സാദിയോ മാനെയെ പാളയത്തിലെത്തിക്കാന്‍ റയല്‍ മാഡ്രിഡും, പി.എസ്.ജിയും ?

സാദിയോ മാനെയെ പാളയത്തിലെത്തിക്കാന്‍ ഒരുങ്ങി വമ്പന്‍ ക്ലബുകള്‍ .റയല്‍ മാഡ്രിഡ്, പി.എസ്.ജി തുടങ്ങിയ വമ്പന്‍ ക്ലബുകളാണ് മാനെയ്ക്കു വേണ്ടി ചരട് വലി തുടങ്ങിയത്.150 ദശലക്ഷം പൗണ്ടിന്റെ(ഏതാണ്ട് 1400 കോടി രൂപ) കരാറാണ് മാനെക്കുവേണ്ടി ഈ ക്ലബുകള്‍ മുന്നോട്ടുവെക്കുന്നതെന്നാണ് സൂചന.

നിലവില്‍ ലിവര്‍പൂളിലെ പ്രധാന താരങ്ങളിലൊരാളായ സാദിയോ മാനെയെ.2023 വരെയാണ് നിലവില്‍ മാനെക്ക് ലിവര്‍പൂളുമായി കരാറുള്ളത്. ഒമ്പത് മാസമായി ഈ കരാര്‍ നീട്ടാന്‍ ലിവര്‍പൂള്‍ അധികൃതര്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ടെങ്കിലും മാനെ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഴ്ച്ചയില്‍ 2,20,000 പൗണ്ടാണ്(2.07 കോടി രൂപ) ലിവര്‍പൂളിന്റെ വാഗ്ദാനമെന്നാണ് സൂചനകള്‍.

പ്രീമിയര്‍ ലീഗിലെ നിലവിലെ സീസണില്‍ 38 കളികളില്‍ നിന്നും 18 ഗോളുകളും 12 അസിസ്റ്റുമാണ് 28കാരനായ മാനെയുടെ പേരിലുള്ളത്.

Top