പരിശീലക സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന ഭീതിയില്‍ വാല്‍വെര്‍ഡെ

ബാഴ്‌സലോണയുടെ തോല്‍വിക്ക് പിന്നാലെ പരിശീലക സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന ഭീതിയില്‍ വാല്‍വെര്‍ഡെ. ആദ്യ പാദത്തിലെ മൂന്ന് ഗോളിന്റെ ലീഡ് കളഞ്ഞ ബാഴ്‌സ 4-0 ന് തോറ്റ് പുറത്തായതോടെയാണ് വാല്‍വെര്‍ഡെക്ക് പരിശീലക സ്ഥാനം തെറിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ പുറത്ത് വരുന്നത്.

വാല്‍വെര്‍ഡെയുടെ വാക്കുകള്‍ ‘ഇതെങ്ങനെ എന്റെ ഭാവിയെ ബാധിക്കും എന്നറിയില്ല, എന്റെ കാര്യങ്ങളെ കുറിച്ച് ആലോചിക്കാന്‍ എനിക്ക് സമയമില്ല. എങ്കിലും പരിശീലകന്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്’… ലിവര്‍പൂളിന്റെ വിജയ ഗോളിനെ അസാമാന്യമായ ഗോള്‍ എന്നാണ് പരിശീലകന്‍ വിശേഷിപ്പിച്ചത്. അപ്പോള്‍ എന്താണ് സംഭവിച്ചത് എന്നറിയില്ല എന്നും എങ്കിലും തന്റെ നിഗമനത്തില്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Top